ഭൂലോകത്തിലെ സ്ഥിരം കുറ്റികള്‍ക്കും, നായികാ നായകന്മാര്ക്കും, വില്ലന്മാര്ക്കും, വില്ലത്തികള്‍ക്കും, കത്തികള്‍ക്കും, വയസ്സന്മാര്ക്കും, ചെറുപ്പക്കാര്‍ക്കും, തന്തോന്നികള്ക്കും, യക്ഷികള്‍ക്കും, പിന്നെ സുന്ദരീ സുന്ദരന്മാര്ക്കും എല്ലാം അടക്കേം വെറ്റിലേം പിന്നെ ഒറ്റരൂപ നാണയവും ദക്ഷിണയായി വച്ചിട്ട് ഞാനൊരു പുതിയ പോസ്റ്റ് പോസ്റ്റ്റെ... "ഒരു കോയമ്പത്തൂര്‍ വിശേഷം"...
കയ്യിലൊരു വലിയ പെട്ടിം പുറത്തു (എന്റെ നടുപ്പുറത്തു) ഒരു ബലിയ ബാഗുമായി (ഇതില്‍ രണ്ടിലും വലിയ വലിയ സ്വപ്നങ്ങളും) 'വെസ്റ്റ് കോസ്റ്റ്' എന്ന നിശാസഞ്ചാരിയുടെ ഏതോ സ്ലീപെര്‍ ക്ലാസ്സിലെ മുകളിത്തെ ബെര്‍ത്തില്‍ ഈ പാവം ഞാനും പിന്നെ അതിന്റെ താഴത്തെ ബെര്‍ത്തില്‍ എന്റെ വല്യേട്ടനും; വഴി തെറ്റിപ്പോകാതിരിക്കാനും (വഴി തെറ്റാനോ? ഞാനോ? കണക്കായി) പിന്നെ കാര്യങ്ങളെല്ലാം (എന്ത് കാര്യം?) ശരിയാക്കാനും എന്റെ അച്ഛന്റെ നിര്‍ദേശാനുസരണം എന്നെ അനുഗമിക്കലയിരുന്നു മൂപ്പരുടെ ആഗമനോദ്ദേശം... (വളരെ നല്ല ഉദ്ദേശം).....
എന്തിനാ പോകുന്നെ എന്ന് പറഞ്ഞില്ല അല്ലെ... CUT CUT....
Flash back... Camera.. Action.. x-( "ഒരു അബോധോധയം")
10-ആം ക്ലാസും ഒരു വര്‍ഷത്തെ ഗുസ്തീം കഴിഞ്ഞു രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍, എനിക്ക് ഒരു ബോധോദയം... അതെ അത് തന്നെ പണ്ട് വേറെ ആര്‍ക്കോ മരത്തിന്റെ താഴെ ഇരിക്കുമ്പോ ഉണ്ടായ അതെ സാധനം.. എനിക്കതുണ്ടായത് ഏത് കുന്തത്തിന്റെ അടിയില്‍ ഇരിക്കുംബോഴണാവോ ഉണ്ടായതു...???
പ്രഭാകരന് മാഷിന്റെ അശ്ലീലം പറയുന്ന മലയാളവും (അശ്ലീല മലയാളം- വേറെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. നമ്മുടെ സ്വന്തം മജീദിന്റെ സുന്നത്ത് കര്‍മ്മം വളരെ തന്മയത്തോടെ അദ്ദേഹം ക്ലാസില്‍ അവതരിച്ചപ്പോ, കുറച്ചു അശ്ലീലം ആയി എന്ന് തോന്യോണ്ട് പറഞ്ഞതാ... ഭാഷയെ അപമാനിച്ചതല്ല... തെട്ടുധരിക്കരുത് ഈ പാവത്തിനെ) പ്രിയ ടീച്ചറിന്റെ ടീച്ചറിന്റെ സൌമ്യമായ മുഖത്തിനു തീരെ യോജിക്കാത്ത കണക്കും x-( , ചപ്പിനേം പുല്ലിനേം പറ്റി പഠിപ്പിക്കുന്ന റീത്ത മാഡത്തിന്റെ ബോട്ടണിയും, കൂറയെ മുറിച്ചു തറീക്കാന് പഠിപ്പിക്കുന്ന അഹിംസാ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്ന ഒരു സുഓളജിയും, പെന്‍ഡുലം ആട്ടാന്‍ പഠിപ്പിക്കുന്ന ജയരാജ് മാഷിന്റെ ഭൌതിക ശാസ്ത്രവും!!, ബ്രാണ്ടീം വിസ്കീം ഒപ്പരം ഒഴിച്ചാ പൊക വരും എന്ന് ഷിജിനെ പഠിപ്പിച്ച മഹാനായ ഒരു ഗസ്റ്റ് ലക്ച്ചറിന്റെ മോഹന്‍ലാല്‍(ഞാന്‍) നായകനും മീരാ ജാസ്മിന്(ആരാന്നു പറയില്ലാ) നായികയുമായ ഒരു രസതന്ത്രോം മാത്രം പഠിച്ചു ആ തല്ലിപ്പൊളി എന്ട്രന്സും എഴുതി ബല്യ റാങ്ക് വാങ്ങി പിന്നേം എഴുതി അതിനെക്കാളും ബല്യ റാങ്കും വാങ്ങി, ബസ്ടോപ്പില്‍ വായും നോക്കി, വീട്ടില്‍ പച്ചക്കറീം അരീം എത്തിക്കുന്ന വെറുമൊരു കൂലിക്കാരനായും നാട്ടില്‍ തെക്കു വടക്കു നടക്കാനൊന്നും ഈ മഹാനായ (കൂട്ടിവായിക്കണം- ഹാക്കും നാക്കും ഇടയില്‍ സ്പേസ് ഇല്ല) സുധീഷിനെ കിട്ടില്ലാ എന്നുറക്കെ വിളിച്ചു പറഞ്ഞു (പണ്ടു രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ അതേ സ്പിരിറ്റില്‍) ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞു എനിക്ക് NTTF-ല്‍ പഠിക്കണം (NTTF-അതെന്തു കുന്തം അല്ലെ? അതാണ് മാഷേ ശരിക്കും കുന്തം... ഒരു educational institute.. ചവറു പോലെ കോഴ്സുകള്‍ നടത്തുന്നു.. ഇന്ത്യയില്‍ പല പല ചേരി പ്രദേശത്തും കാണാം... കൊറേ മഹാന്മാര് (അതിലൊരുത്തനെ കാണാന്‍ ദാ ഇങ്ങട് നോക്കിയെ; വേറെ മഹാന്മാരെ കാണാന്‍ ഇവിടെ ക്ലിക്കാം) പഠിച്ചിറങ്ങിയ ഒരു ഒരു വലിയ സംഭവം; ഫീസു വാങ്ങി വാങ്ങി ആളെ കൊല്ലുന്ന ഒരു -----)... അവിടെ കിട്ടണേല്‍ 2 സാഹസിക പരീക്ഷണങ്ങള്‍ നടത്തണം... പതിനായിരങ്ങള്‍ പങ്കെടുത്ത, കടു കടുത്ത പരീക്ഷണങ്ങള്‍, അതി സാഹസികമായി ഒരു യോദ്ധാവിന്റെ ചുറു ചുറുക്കോടെ നിസ്സാരമായി അതിജീവിച്ചു, റോമാ സാമ്രാജ്യം കീഴടക്കിയ ഹിറ്റ്ലറിന്റെ സന്തോഷത്തോടെ വീട്ടിലെത്തിയ എന്റെ മുന്നില്‍ ഒരെതിര്‍വാക്കും പറയാനാകാതെ എന്റെ അച്ഛനും കീഴടങ്ങി... ബുഹ ഹ ഹ ഹ.... ഹൊ ഞാന്‍ ഒരു സംഭവം തന്നെ... പണ്ടേ ഇങ്ങനാ...
ഹൊ എന്റെ ആരാധികമാര്‍... അവരിനി എന്ത് ചെയ്യും... ഹും.. ഞാന്‍ ക്രൂരനായി... ഒരു ദിവസം ക്ലാസ്സിലെത്തിയ ഞാന്‍ എന്റെ തീരുമാനം ഉറക്കെ പ്രഖ്യാപിച്ചു... "നിങ്ങളെയൊക്കെ പാതിവഴിലാക്കി ഞാന്‍ പോകുവാ, നാളെ ആണ് ഇവിടുത്തെ എന്റെ അവസാന ദിവസം"... പറഞ്ഞു തീര്‍ന്നില്ല, ക്ലാസ്സില്‍ കൂട്ടക്കരച്ചില്‍, സുന്ദരിമാര്‍ പൊട്ടി പൊട്ടി കരയുന്നു... ഞാനിതൊക്കെ എങ്ങനെ സഹിക്കും... എന്റെ കളരി പരമ്പര ദൈവങ്ങളേ എനിക്ക് ശക്തി തരൂ... എന്നെ കെട്ടിപ്പിടിക്കാന്‍ ഓടിവന്ന അവരെ ഞാന്‍ ആ ശ്രമത്തില്‍ നിന്നു പിന്തിരിപ്പിച്ചു... വേറെ ചിലര്‍ മുന്‍പിലത്തെ ബെന്ചില് ഇരുന്നു ചിരിക്കുണ്ടായിരുന്നു... ക്ലാസ്സിലെ ഒന്നാമന് (ചെറിയ കള്ളം പറയുന്നതു പാപം ആണോ?) പോയതിന്റെ സന്തോഷത്തിലാ അവര്‍... ഒരു ഗോമ്പട്ടീശന്‍ ഒഴിവയല്ലോ... ഹും.. ഒന്നാം വര്‍ഷത്തെ പരീക്ഷ എല്ലാം പാസ്സാകാത്ത ഞാനുമായാ ലവരുടെ ഗോമ്പട്ടീശന്‍.... അങ്ങനെ പിറ്റേ ദിവസം ഒരു യാത്രയയപ്പും ഒക്കെ കഴിഞ്ഞു ഞാന്‍ അവിടുന്ന് പടിയിറക്കി... കണ്ണീരോടെ... തിരിഞു നോക്കുമ്പോള്‍ കരഞ്ഞു ചുവന്ന കണ്ണുകളുമായി എന്റെ ആരാധികമാര്‍ (ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ എലിമിനെഷന്‍ റൌണ്ടില്‍ കരഞു തളരുന്ന ഉഷാ ഉതുപ്പിനെക്കാളും കരഞ്ഞിരുന്നു അവര്‍..)... ആ സീന്‍ നിങ്ങള്‍ ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു.. (കാണാഞ്ഞത് എന്റെ ഭാഗ്യം)......
...CUT CUT.... വീണ്ടും വെസ്റ്റ് വെസ്റ്റ് കോസ്ടിലേക്ക്....
എത്രേം പെട്ടെന്ന് കൊയംബത്തൂരില്‍ എത്തിയാ മതി എന്ന് മസ്സില് വിചാരിച്ചു കണ്ണടച്ചതേ ഉള്ളൂ... അതാ കോട്ടും ടയ്യും അണിഞു ബെന്‍സ് കാറില്‍ വന്നിറങ്ങുന്നു ഒരു ഗ്ലാമര്‍ താരം... സുന്ദരന്‍ സുമുഖന്‍, ചുണ്ടില്‍ മായാത്ത പുഞ്ചിരി, ചുറ്റും തല കുനിച്ചു നില്ക്കുന്ന ആഞ്ഞ്നാനുവര്ത്തികള്...വായില്‍ നിന്നും അടര്‍ന്നു വീഴുന്ന പൊളപ്പന്‍ ഇംഗ്ലീഷ്... പിറകെ കൊറേ(തൊള്ളായിരം) സുന്ദരിമാര്‍... മൊത്തത്തില്‍ ഒരു രജനീകാന്ത് സ്റ്റൈല്‍, കാണാന്‍ സൂര്യയെപ്പോലെ... ഭാഗ്യവാന്... ആളുകള്‍ ചുറ്റുമിരുന്നു പുകഴ്ത്തുന്നു... ആരാണാ ഭാഗ്യവാന്.. പുലി... പുപ്പുലി... അല്ലാ നിങ്ങള്‍ക്ക് മനസ്സിലായോ അയാളെ?? ഞാന്‍ നോക്കി... അയാള്‍ക്ക് എന്റെ ഒരു ഫേസ് കട്ട് ഉണ്ടോ... ഞാന്‍ ഒന്നൂടെ സൂക്ഷിച്ചു നോക്കി... "ചായ... ചായാ... ചായേഎ...." "ചായ... ചായാ... ചായേഎ....".... എന്റെ മുഖത്തുനോക്കി നല്ല ക്ലോസ്സപ്പ് സ്മയിലും ആയി ഒരു അവലക്ഷണം കെട്ട വേറൊരു മുഖം... ഇവനാണോ ആ കാറില്‍ നിന്നു വന്നിരങ്ങിയെ?? എന്നിട്ട് ചായ വിക്കുന്നോ?? തെണ്ടി... ആ സ്വപ്നത്തില്‍ എന്റെ മുഖം ഒന്നു തെളിഞ്ഞു വന്നതാ... അപ്പോഴാണ് ലവന്റെ ഒരു ചായാ... നല്ല കണീം.... കോയംബത്തൂരിലെ ഫസ്റ്റ് കണി... ബെസ്റ്റ് കണി..
അയാളെ മനസ്സാ ശപിച്ചു ഞാന്‍ കോയമ്പത്തൂര്‍ മഹാരാജ്യത്തിന്റെ ജംഗ്ഷനില്‍ എന്റെ വലതുകാല്‍ വച്ചു... പണ്ടു രാമന് രാവണന്റെ തലയില്‍ കാല് വച്ചതുപോലെ തന്നെ... അതേ മോഡല്‍ ഫോളോ ചെയ്തു ഈ ഞാനും.. ആ ദിവസം 'ഓണം' എന്ന പേരില്‍ കോയംബത്തൂരുകാര് എന്നും (എല്ലാ ദിവസോം ) ആഘോഷിക്കുന്നു.. (സത്യം).... എന്റെ കാലുകള്‍ പല പല അണ്ണന്മാരും പാണ്ടികളും ചവിട്ടിയ ആ മനോഹരമായ x-( പ്ലാട്ഫോമിലേക്ക് പതിഞ്ഞു.. ... അയ്യോ........ എന്റെ ബാഗ്... സ്വപ്നങ്ങള്‍ കുത്തിനിറച്ച് ഞാന്‍ കണ്ണൂരില്‍ നിന്നു കൊണ്ടുവന്ന എന്റെ സ്വന്തം ബാഗ്... ഇത്രയേം ബല്യ ബാഗ് ഞാന്‍ മറന്നോ?? ആരവിടെ...ഞാന്‍ തിരിഞ്ഞു നോക്കി... ഓ... വല്യേട്ടന് ഉണ്ട്... സമാധാനം ബാഗ് മൂപ്പര് എടുത്തിരുന്നു... കുറച്ചു ചുമക്കട്ടെ... അല്ലാ പിന്നെ..
അവിടെ നിന്നും നേരെ ഒരു ചായപീടികേല് കയറി ഇട്ട്ലിയും ചായയും കഴിച്ചു നേരെ മുന്നില്‍ കണ്ട ഒരു ഓട്ടോക്കാരനെ 'ഡോയി' എന്ന് നീട്ടി വിളിച്ചു... അങ്ങേരു പടയപ്പയിലെ രജനീകാന്തിനെ പോലെ തിരക്കിട്ട റോഡും മുറിച്ചു കടന്നു തന്റെ വോള്‍വോ സ്ടിച്കരോട്ടിച്ച 'സുന്ദരി'യുമായി പറന്നെത്തി... (ഹും സുന്ദരിയോ? ഇതോ, ലാലേട്ടന് കേള്‍ക്കണ്ടാ)... എന്റെ നിഷ്കളങ്ങമായ മോന്ത കണ്ടപ്പോള്‍ തന്നെ തലൈവര്‍ മുന്‍പും പിന്‍പും ആലോചിക്കാതെ 500 എന്ന ഒരു നമ്പര്‍ തട്ടിവിട്ടു... ഓഹോ.. മൂന്ന് കൊല്ലം കഴിഞ്ഞു മാസം അഞ്ചു ലക്ഷം ശമ്പളം വാങ്ങേണ്ട എന്നോട്... 500 ഉലുവ പോലും... ഞാന്‍ ഫ്ലയിട്ടു പിടിച്ചു പോക്കോളം... അല്ലാതെ അവന്റെ എ.സി ഓട്ടോവില്‍ കയറാനുള്ളത്രേം കഴിവ് എനിക്കില്ല...
പിന്നെ ആരുടെയോ ഉപദേശം കേട്ടു ഒരു കാള്‍ ടാക്സിയും പിടിച്ചു ഞാനും വല്യേട്ടനും ദാ ഈ ചിത്രത്തില്‍ കാണുന്ന മനോഹര

(ഈ മനോഹര ഭൂമിയിലെ ആ കാണുന്ന പച്ച പുല്ലുകള്‍ പലപ്പോഴായി ഒരുപാടു പറിക്കാന്‍ വിധിക്കപ്പെട്ടവരാ ഞാനും എന്റെ സഹ പാഠികളും)
ആ കാറിന്റെ ഉള്ളില്‍ ഇരുന്നു അങ്ങനെ പോകുമ്പോ എന്റെ കാതില്‍ ആരോ എന്തോ പാടുന്നതുപോലെ... ""അവനവന് കുരുക്കുന്ന കുരുക്കഴിചെടുക്കുംബം ഗുലുമാല്... അവനവന് കുഴിക്കുന്ന കുഴികളില്‍ പതിക്കുംബം ഗുലുമാല്....(റിപീറ്റ് 999)""... എന്നിട്ടോ???
(തുടരും)....
റാഗിങ്ങ് വിശേഷങ്ങളുമായി...