Wednesday, June 24, 2009

എഞ്ചിനീറിഗ് ഡിസാസ്ടര്‍

അങ്ങനെ ഞാന്‍ കാളേജില്‍ ചേര്‍ന്നിട്ട് നാല് മാസം ആയിക്കാണും...
ദേ, അപ്പോഴാണ് ഒരീസം ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തിറങ്ങിയത്... എല്ലാ ബാച്ചുകാരും ഗ്രൂപ്പ് പ്രൊജക്റ്റ്‌ ചെയ്യണം...
ഹമ്മോ... എന്തിത് പരിപാടി... ഉള്ള ജ്വാലി എല്ലാം ഒയിവാക്കി പൂനെന്നു കടോം സ്വപ്നോം [പെട്ടിം കെടക്കേം ഒന്നും ഇല്ലാര്‍ന്നു :( ] എടുത്ത്‌ ബാംഗ്ലൂര്‍ലേക്ക് വന്നപ്പോള്‍ വിചാരിച്ചിരുന്നു പ്രൊജക്റ്റ്‌ എന്ന സാധനം അബിടെ തീര്‍ന്നെന്നു.. എബടെ? പ്രൊജക്റ്റ്‌ ജൂണില് സബ്മിറ്റ്‌ ചെയ്യണം പോലും... ഇനിം 4-5 മാസം ഴിഞ്ഞ്... ഹാ ഓരോ വിധി... വന്നു പെട്ടുപോയില്ലേ .. ഇനി അവര് പറയണ പോലെ തുള്ളുക തന്നെ...
ക്ലാസ്സില് 25-ഓളം പേരുണ്ട് (സത്യായിട്ടും കൃത്യം കണക്ക്‌ അറിയില്ല.. ഓരോ മാസോം ചിലത് അങ്ങട് പോകും, വേറെ ചിലത് ഇങ്ങട് പോരും, നമ്മള് നമ്മടെ വഴിക്കും)... അങ്ങനെ ക്ലാസ്സിലെ അതിമിടുക്കരായ 8 പേരു ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കി... ഗ്രൂപ്പ് ഉണ്ടാക്കാന്‍ അല്ലേലും നമ്മള് മിടുക്കരല്ലേ?
അതിക്രൂരവും പൈശാചികവുമായ ബ്രെയിന്‍ സ്ടോര്‍മിംഗ് സെഷനുകള്‍ക്കൊടുവില്‍ ഒരു ലക്ഷത്തോളം 'ഐഡിയ'കള്‍ പിറന്നു... പക്ഷെ എന്ത് ചെയ്യണം എന്ന് മാത്രം ഒരു തീരുമാനോം ആയില്ല... അവസാനം വഴികാട്ടിയും കോഴ്സ് മേല്‍നോട്ടക്കാരനും ആയ ഒരു പി.എച്ച്.ഡി മാഷ് വന്നിട്ട് ഒരു പ്രഖ്യാപനം നടത്തി നിങ്ങള്‍ ഒരു 'പോര്‍ട്ടബിള്‍ ലാപ്പിംഗ് അറ്റാച്മെന്റ്' ചെയ്യണം...
'അത്രേള്ളോ'.. ഇദ്ദാണോ ബല്യ കാര്യം... ആഴ്ചകള്‍ ഇഴഞ്ഞു നീങ്ങി... കൊല്ലെജില്‍ എല്ലാരും ഒടുക്കത്തെ പ്രിപ്പരേഷന്‍.. രാവും പകലും പണിയോടു പണി... ഇതൊന്നും നമ്മക്ക് ബാധകമേ അല്ല എന്ന് പറഞ്ഞു നമ്മള് എട്ട് ബുദ്ധി ജീവികള്‍.. അങ്ങനെ മെയ്‌ മാസം തീരാറായി.. ഇതുവരെ കാണാതിരുന്ന നമ്മുടെ 'വഴികാട്ടി' പെട്ടെന്ന് ഒരു ദിവസം ക്ലാസ്സില്‍ പൊട്ടിമുളച്ചു..
"എന്തായി മക്കളേ പ്രൊജക്റ്റ്‌"

"എന്താവാന്‍... തീരാനായി... ഇനി തൊടങ്ങിയാ മാത്രം മതി" എട്ട് പേര്‍ ഒറ്റ ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു...
ശ്യോ... ഇംഗ്ലീഷില്‍ കെള്‍ക്കേണ്ടതൊക്കെ കേട്ടപ്പോള്‍ നമ്മള് ഹാപ്പി ആയി...

എന്നാ പിന്നെ ഇതു ചെയ്തു തീര്‍ത്തിട്ടു തന്നെ വേറെ കാര്യം... എട്ട് പേരും കര്‍മനിരതരായി...
പിന്നെ എല്ലാം ശട പടാന്നു ആയിരുന്നു...
ഡിസൈന്‍-നിങ്ങും, പര്ച്ചേസിങ്ങും, മില്ലിങ്ങും, ഡ്രില്ലിങ്ങും, ടെര്‍ണിങ്ങും, ഹാര്‍നിങ്ങും, ഗ്രൈണ്ടിങ്ങും അങ്ങനെ ലോകത്തുള്ള എല്ലാ 'ഇങ്ങു' കളും ഒരാഴ്ച കൊണ്ട് സംഭവിച്ചു... എന്ത് ചെയ്യാന്‍ അവസാനം തട്ടി മുട്ടി ഒരു 'സംഭവം' സാധനം ഉണ്ടാക്കി...
പലരുടേം ബുദ്ധിം ശക്തീം ഉപയോഗിച്ചു റിപ്പോര്‍ട്ടും പ്രസന്റേഷന്‍-ഉം ഒക്കെ തട്ടി മുട്ടി കൂട്ടി...
അങ്ങനെ ദിവസം വന്നു ചേര്‍ന്നു...
"പ്രൊജക്റ്റ്‌ പ്രസന്റേഷന്‍ ആന്‍ഡ്‌ എക്സിബിഷന്‍"
ആകെ മൊത്തം പത്തിരുപത്തിഅഞ്ചു പ്രൊജക്റ്റ്‌കള്‍... എല്ലാം നിരനിരയായി വര്‍ണ്ണശബലമായി നിരത്തിയും ഇരുത്തിയും കിടത്തിയും ഒക്കെ വച്ചിരിക്കുന്നു...
ഒന്നും നമ്മടെ ഒന്നു അത്രേം വരുമോ?? എവിടെ...??

വിളി വന്നു... എട്ടു പേരും സ്റെഡി ആയി...
പ്രസന്റേഷന്‍ ഹാളില്‍ പോര്‍ട്ടബിള്‍ ലാപ്പിംഗ് അട്ടച്ച്മെന്റും താങ്ങി എട്ടു പുലികള്‍.. എട്ടു പേര് ചേര്‍ന്ന് പൊക്കിയാലെന്താ സംഭവം പോര്‍ട്ടബിള്‍ ആണല്ലോ...???

പ്രസന്റേഷന്‍ കത്തിക്കേറി കരിഞ്ഞു തീര്‍ന്നു... ഇനി Q & A...
എന്താണെന്നറിയില്ല എനിക്ക് ഒരു വയറു വേദന... എന്റെ കാലുകള്‍ അറിയാതെ പിന്നോട്ട് നീങ്ങി.. നീങ്ങിട്ടും നീങ്ങിട്ടും ഞാന്‍ പിന്നോട്ട് പോകുന്നില്ല...
അതെന്താ അങ്ങനെ.. നോക്കുമ്പോ എല്ലാര്‍ക്കും വയറു വേദന... രക്ഷയില്ലാ..കൂട്ടത്തില്‍ ബുദ്ധിമാന്‍ ഞാനാണെന്ന് തോന്നിയത് കൊണ്ടാവണം ഫസ്റ്റ് Q എന്നോട്..
"ന്യൂട്ടനും കെ.ജി.എഫും(Kgf) തമ്മില്‍ എന്താ ബന്ധം.. റിലേഷന്‍" വേറെ ഒരു പണീം കിട്ടത്തോണ്ട് രണ്ടോ മൂന്നോ PhD എടുത്ത ഒരു മുടിയില്ലാത്ത സാധനത്തിന്റെ തിരുവായില്‍ നിന്ന് ഇതാനു പുറത്തു വന്നെ...
ഇത്രേള്ളൂ, സിമ്പിള്‍... ഞാന്‍ ചുറ്റും നോക്കി.. ആരും എന്നെ നോക്കുന്നേ ഇല്ല..
"ഡാ പട്ടി കഴുവേരികളെ" സങ്കടം കൊണ്ട് ഞാന്‍ മറ്റുള്ള ഏഴു പേരെ മനസ്സില്‍ പിരാകി...
ന്യൂട്ടന്‍ ഡീസന്റ് അല്ലെ? ഇങ്ങനൊക്കെ ചെയ്യോ? നോ ചാന്‍സ്...
"സര്‍ , നോ റിലേഷന്‍" ഞാന്‍ ഒന്ന് ഗമയില്‍ നിന്ന്...
ആരും ഒന്നും മിണ്ടീല്ല...
പിന്നേം പല പല ചോദ്യങ്ങളും ഉയരുകേം താഴുകേം ചെയ്തു... ഞാന്‍ പിന്നെ മൌന വ്രതം വെടിയാനും പോയില്ലാ..
അവസാനം നമുക്ക് ഒരു കാര്യം മനസ്സിലായി... നമ്മളെ പോലെ തന്നെ അവര്‍ക്കും നമ്മുടെ പ്രോജക്ടിന്റെ ഉദ്ദേശോം, ലക്ഷ്യോം, കണക്കും, ഒന്നും മനസ്സിലായിട്ടില്ലാ...
ഇത്രേം ഡിഗ്രീം മറ്റും പേരിനു മുന്‍പും പിന്‍പും വച്ചിട്ടും ഇവര്‍ക്ക് നമ്മുടെ ബുദ്ധി മാത്രേ ഉള്ളുവോ? എല്ലാം മനസ്സിലാക്കി എടുക്കാന്‍ പോലും ഇവരെകൊണ്ട് പറ്റുന്നില്ലല്ലോ... ഛെ ഛെ... നാണക്കേട്...

അവിടെ ക്രൂരമായ ഡിസ്കഷന്‍സ്‌... കേള്‍ക്കാനും വിലയിരുത്താനും വന്ന ബുജികള്‍ തമ്മില്‍ വട്ടമേശ സമ്മേളനം... എന്തായിത്‌... നമുക്ക് ഫസ്റ്റ് പ്രൈസ് തരണോ അതോ അതിലും വലിയ എന്തേലും തരണോ എന്ന് അവര് ആലോചിക്കുന്നു....

പെട്ടെന്ന് അവര് ചര്‍ച്ച നിര്‍ത്തി...
അവരില്‍ ഒരാള്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി... ആ എനിക്കൊന്നും മനസ്സിലായില്ല... (ഞാന്‍ പറയൂല്ലാ)...
പക്ഷെ അവസാനം അയാള് പറഞ്ഞു..

"ഐ തിങ്ക്‌ ദിസ്‌ - പ്രൊജക്റ്റ്‌ - ഈസ്‌ - ഏന് - എഞ്ചിനീറിഗ് ഡിസാസ്ടര്‍ ...."

സമാധാനമായി... താങ്ക്സ് മാഷന്മാരെ താങ്ക്സ്... പോര്‍ട്ടബിള്‍ സാധനോം താങ്ങി നമ്മള് പുറത്തെത്തി...
ആര്‍ക്കും മിണ്ടാട്ടമില്ലാ...
അപ്പോഴതാ നമ്മുടെ 'വഴികാട്ടി' (mentor) നമ്മുടെ അടുത്തേക്ക്‌ മന്ദം മന്ദം നടന്നു വരുന്നു...
അങ്ങേരുടെ മുഖത്ത്‌ ചില പ്രത്യേക ഭാവങ്ങള്‍ മിന്നി മറയുന്നു...
അയാള് നമ്മുടെ അടുത്തെത്തി... മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു...

"ചെയ്തത് ചെയ്തു... ഇനിയെങ്ങാനും ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ ചെയ്താ..... .... ... ... " വേറൊന്നും അയാള് പറഞ്ഞില്ല..

തിരിച്ചു പോകുമ്പോള്‍ അയാളുടെ സ്പീഡ് ബാല്ലണ്ട് കൂടിയിരുന്നു... :( :( :(