ഞാന്‍...!
നല്ല ബുദ്ധി ഉള്ളവന് എന്ന് അര്‍ഥം...
കണ്ണൂര്‍ , കോയമ്പത്തൂര്‍ , പൂനെ, ബംഗ്ലോർ അങ്ങനെ തെണ്ടിത്തിരിഞ്ഞ്, അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു...
I am Sudheesh... Now a student... Nw @ Bangalore..
By മധുസൂദനന് നായര്‍ ഇരുളിന് മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന് ആത്മ ശിഖരത്തിലൊരു കൂട് തന്നു ആത്മ ശിഖരത്തിലൊരു കൂട് തന്നു
ഒരു കുഞ്ഞു പൂവിലും തളിര് കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ ജീവനോഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനവിന്റെ ഇതളായി നിന്നെപ്പടര്ത്തി നീ വിരിയിചോരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേര്തോരരുവി തന് താരാട്ട് തളരുമ്പോഴും കനിവിലൊരു കല്ല് കനി മധുരമാകുമ്പോഴും കാലമിടരുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പോകുന്നു