Thursday, January 22, 2009

കോയബത്തൂ൪ to പൂനെ to ബാഗ്ലൂ൪ to ഇനി എവിടേക്കാ...?

പാഠ൦ ഒന്ന് (ഇതു൦ ഒരു വിലാപ൦ തന്നെ...!!!)

സപ്ലെ ചെയി൯ ASSIGNMENT കഴിഞയുടനെ തുടങാ൦... ഇപ്പൊ മനസ്സു മുഴുവ൯ LOGISTICSum പിന്നെ മനസ്സിനെ മരവിപ്പിക്കുന്ന കുറെ MANAGEMENT PRINCIPLESum മാത്രമാ....


താഴത്തെ 'സംഭവം' എഴുതിയ തിയ്യതി: 19-03-2009 (വെള്ളി)
-----------------------------------------------------
---BREAK---തുടക്കം തന്നെ ചീറ്റിപ്പോയി---
-----------------------------------------------------
അയ്യോ...
ആരെങ്ങിലും ബ്ലോഗ് സന്ദര്‍ശിക്കുന്നുടോ എന്ന് സംശയം ആണ് (???) ....

സാരമില്ല... ഏതൊരു നല്ല ആള്‍ക്കും ഒരു ദിവസം ഉണ്ട് എന്നാണല്ലോ? (അതയോ?)

സത്യം പറയാം... കുറെ എഴുതണം എന്ന് കരുതി തുടങ്ങിയ ഒരു "സംഭവം" ആണ്... പക്ഷെ എന്ത് ചെയ്യാന്‍... ഇപ്പൊ എഴുതാനൊന്നും ഒരു ഒരു 'അതില്ല' (അത് തന്നെ... )

---കഷണം ഒന്ന്----
WORK.... WORK.... WORK.... എപ്പോഴും വളരെ ലേറ്റ് ആയി റൂമില്‍ എത്തുന്ന എന്നെ എന്റെ റൂം മേറ്റ്സ് പലപ്പോഴും 'തെറി' വിളിക്കുമായിരുന്നു....
"എടാ ഈ കമ്പനി നിന്റെ അപ്പന്റെ ആണോ???"
"ഡാ MD അയാളുടെ മകളെ നിനക്ക് കെട്ടിച്ചു തരുമെന്നു പറഞ്ഞോ?"
"ആകെ കിട്ടുന്ന നക്കാപിച്ചക്ക് ഇത്ര പണി എടുക്കണോ??"

ഇതൊക്കെ സഹിക്കാവുന്ന Dialogues...

വേറെ കുറെ ഉണ്ട്... അയ്യോ... അതൊക്കെ ഇവിടെ പറഞ്ഞാ കൊളമാകും... എന്നാലും ചില censored തെറികള്‍ പറയാം...

"ഡാ തെ... daily ഇങ്ങനെ ലേറ്റ് ആയി വന്ന... ഫുഡ് അരുണ്ടാക്കും??"
"പാത്രമെല്ലാം നേരാവണ്ണം കഴുകി വച്ചോ... mmmm"

ഇതങ്ങനെ നീണ്ടു പോകും... എന്നാലും ആ റൂം ഒരു സ്വര്‍ഗമായിരുന്നു... തിരക്കിട്ട ഓഫീസ് (office-il ആകുന്നതിനു മുമ്പു അതെ COMPANY-il തന്നെ വേറെ പല സ്ഥലത്തും ജോലി ചെയ്തിരുന്നു... കഠിനമായ പരിശ്രമത്തിന്റെ (??? അതൊക്കെ പിന്നിട് എഴുതാം എന്ന് വിചാരിക്കുന്നു... ??നടക്കുമോ???) ഫലമായി ഒരു നല്ല Department-il ഒരു ജോലി കിട്ടി ( Pramotion എന്നൊന്നും പറയാന്‍ പറ്റുമോ എന്ന് സംശയം ആണ്..) -- ജീവിതത്തിനിടയിലെ ഏക ആശ്വാസം ആയിരുന്നു ഇവിടുത്തെ താമസം... ആ Life ഞങള്‍ എല്ലാവരും നന്നായി ആസ്വദിച്ചിരുന്നു... അവിടെ ഞങ്ങള്ക്ക് രണ്ടു റൂം (ഫ്ലാറ്റ്) ഉണ്ടായിരുന്നു... എല്ലാം കൂടെ ഒരുപാടു പേര്‍... അതില്‍ നിന്നു ഓരോരുത്തരായി കൊഴിഞ്ഞു പോയപ്പോള്‍ ഞങ്ങള്‍ ഒരു റൂം ഒഴിവാക്കി... പിന്നെ കുറെ പേര്‍ ഒരുമിച്ചു അവിടെ നിന്നും പോയി... ഞാനും പിന്നെ മൂന്ന് പേരും.. ഭാവി ജീവിതം ഒരു "സ്വപ്ന"മാക്കാന്‍ വേണ്ടി ഉപരിപടനത്തിനു Bangalor-ലെക്കായിരുന്നു ആ യാത്ര :-(..... പിന്നെയും ചിലര്‍ ആ റൂമില്‍ ഇപ്പോഴും ഉണ്ട്.. പുതിയ ചിലരും അവിടെ കുടിയേരിയിരിക്കുന്നു...

ആ റൂംമുകള്‍ക്ക് വേറെയും പല പ്രത്യേകതകളും ഉണ്ടായിരുന്നു... എല്ലാരും മലയാളികള്‍... ... എല്ലാരും NTTF products ആണ്... Seniors അല്ലെങ്ങില്‍ Juniors... എല്ലാ center-il നിന്നു മുള്ളവര്‍... ആകെ കൂടി ഒരു NTTF ഗന്ധം(ദുര്‍ഗന്ധം) ഉള്ള ഒരു ഫ്ലാറ്റ്... പക്ഷെ എല്ലാവരുടെയും ചിന്തകളും, ചെയ്തികളും, ആഗ്രഹങ്ങളും, എല്ലാം എല്ലാം ഒന്നായിരുന്നു... ചുരുക്കി പറഞ്ഞാ 'ഒരു വണ്ടിക്കു' പോകാന്‍ പറ്റിയ teams.... വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ജീവിതമായിരുന്നു തുടക്കത്തില്‍... ചെറിയ ശമ്പളവും വലിയ മോഹങ്ങളുമായി കുറെ ജീവികള്‍... പിന്നെ ജോലിയും കൂലിയും ഇല്ലാതെ റൂമിന് കാവലായി ചിലര്‍.. അവരുടെ ചിലവിന്റെ വക കൂടി ജോലി ഉള്ളവര്‍ കണ്ടെത്തണം... രണ്ടു വര്ഷം ഒക്കെ ജോലിക്ക് പോകാതെ റൂമില്‍ കുറ്റിയടിച്ച് ഇരുന്ന ആള്‍കാര്‍ പോലും ഉണ്ടായിരുന്നു.. പക്ഷെ എല്ലാവരും ഉള്ളത് കൊണ്ടു ഓണം പോലെ
പിന്നെ ചിലരെല്ലാം പച്ച പിടിച്ചു തുടങ്ങി.... അത് എല്ലാവര്ക്കും ആശ്വാസമായി... ജിവിത നിലവാരം മെച്ചപ്പെട്ടു തുടങ്ങി... വലിയ നിലയില്‍ എത്തിയ ചിലരെല്ലാം വിദേശങ്ങളില്‍ പോയി.. പക്ഷെ ആരും ആ റൂം മറന്നില്ല... അവര്‍ വരുമ്പോള്‍ റൂമില്‍ ഉത്സവം ആയിരിക്കും... അങ്ങനെ ഒരുപാടു ദുഖങ്ങളും സുഖങ്ങളും... അതൊക്കെ കുറെ പറയാനുണ്ട്‌... അതൊക്കെ പിന്നീടൊരിക്കല്‍ വിശദമായി പറയാം...

---------വഴി മാറി, നേരെ പോടാ-----------
Sorry, ഞാന്‍ പറയാന്‍ വന്നത് ഇതായിരുന്നില്ല.... "കഷണം ഒന്ന്" എഴുതിയത് എന്റെ 3 വര്‍ഷത്തെ തിരക്കിട്ട ജിവിതം സൂചിപ്പിക്കാന്‍ മാത്രമാണ്...
അവിടുത്തെ തിരക്കിട്ട ജീവിതത്തില്‍ നിന്നും രക്ഷപെട്ടു Banglore-ലേക്ക് വരുമ്പോള്‍ മനസില്‍ ഒരുപാടു സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു... ഒന്നു വിശ്രമിക്കുക... കോളേജ് ലൈഫ് പരമാവധി ആസ്വദിക്കുക... nttf എന്ന ഒരു ചങ്ങലയിട്ട കോളേജ് ലൈഫില്‍ ചുരുങ്ങിയ ഒരു മനസ്സിനെ സ്വതന്ദ്രമാക്കുക...
എല്ലാ ആഗ്രഹങ്ങളെയും തകിടം മറിക്കുന്ന ഒരു സ്വീകരണം ആയിരുന്നു പക്ഷെ ഇവിടെ ലഭിച്ചത്...

തിരക്കില്‍ നിന്നു കൂടുതല്‍ തിരക്കിലേക്ക്.... ഹൊ... എല്ലാം കൊളമായി...

ഒരു ബ്ലോഗ് തുടങ്ങി... പക്ഷെ അതില്‍ സ്ഥിരമായി 'പോസ്റ്റ്' (atleast മുഴുവനായും ഒരു പോസ്റ്റ്.. എവിടെ?) ചെയ്യാനുള്ള നേരം പോലും കിട്ടുന്നില്ല...

ഇനി എപ്പോഴാ ഇതൊക്കെ എഴുതണ്ടേ?? എനിക്ക് പറ്റിയ പണിയാണെന്ന് തോന്നുന്നില്ലാ... എന്തായാലും ഈ വര്‍ഷം എന്ത്ങ്കിലുമൊക്കെ എഴുതണം... തിരക്ക് പിടിച്ച കോളേജും പിന്നെ കുറെ assignmnet കളും പിന്നെ ഒരുപാടു സോഷ്യല്‍ community-കളിലെ എഴുത്തും കുത്തും... അതിനിടയില്‍ എന്റെ പാവം ബ്ലോഗ് അനാഥമായി... എന്റെ ചിന്തകളും.... അതിനിടയില്‍ പെട്ട് മുറിഞു പോയി എന്റെ വാക്കുകളും...

കാത്തിരിക്കാം... ഒരു നല്ല പോസ്റ്റിനായി... ശുഭാപ്തി വിശ്വാസം നല്ലതാ... അല്ലെ?.. അതേ... അതേ...പിന്‍ കുറിപ്പ്...
"ചിന്തിക്കാന്‍ കഴിയുന്നത് ഒരനുഗ്രഹമാണ്... അത് മറ്റുള്ളവരെ അറിയിക്കാന്‍ പറ്റുക എന്നുളത് ഒരു കഴിവാണ്... അതിനുള്ള അവസരം ലഭിക്കുന്നത്‌ ഒരു ഭാഗ്യമാണ്.... അവസരം നഷ്ടപ്പെടുത്തുന്നത് ബുദ്ധി മോശമാണ്..."
By Someone....

12 comments:

Yaswanth said...

ASSIGNMENT LOGISTICS MANAGEMENT PRINCIPLES ..

that's all i understood !! !

Rajesh Varrier said...

oru koora site um oru kokkoora blog um

Rajesh Varrier said...

malayalam om english um koodi kootti kalarthiya oru visarjanam....

ശ്രീ said...

കൂടുതല് എഴുതൂ. കുറെ എഴുതണം എന്നാഗ്രഹം ഉണ്ടെന്നല്ലേ പറഞ്ഞത്? അപ്പോ ധൈര്യമായി എഴുതൂ. വായിക്കാന് ആളുകള് എല്ലാം വന്നു കൊള്ളും
:)

ThE DiSpAsSioNAtE ObSErVEr said...

Bythby, Sir പഠിക്കുന്നോ അതോ ജോലി ആണോ?രാമായണം മുഴുവന്‍ വായിച്ചിട്ട് ഹിറ്റ്ലര്‍ ആണോ സീതെടെ ബോയി ഫ്രെണ്ട് ന്നു ചോദിക്കണ പോലത്തെ ഒരു ഇഫക്ട് അല്ലെ?? സോറി കേട്ടോ...ഇത്രയെങ്കിലും മനസ്സിലാവാന്‍ ഒരു 6-7 തവണ വായിക്കേണ്ടി വന്നു...പക്ഷെ ഞാന്‍ ഒരു 'ബുജി' ഗ്രൂപ്പിലും അംഗം അല്ലാത്തത് കൊണ്ട് എന്‍റെ അഭിപ്രായം കണക്കിലെടുക്കണ്ട...എഴുതു ഇനിയും..നല്ലവരായ ഒരുപാട് ബൂലോകരിണ്ടാവും പ്രോല്‍സാഹിപ്പിക്കാന്‍...

Sudheesh|I|സുധീഷ്‌ said...

Hi Yaswant,
I'm sorry, I can't release the English version of this post. The Malayalam post itself is incomplete! Let me complete the Malayalam one... And you are too Intelligent to do everything in the internet, Just try to convert this to Englis ;-)

Hi Rajesh,

ഡാ നിന്നെ പിന്നെ കണ്ടോളാം...

ഹായ് ശ്രീ,
തീര്‍ച്ചയായും എഴുതാം. എഴുത്തും.. ഇപ്പൊ കുറച്ചു തിരക്കിലാ...
നന്ദി...

നിരീക്ഷകെ,
6-7 പ്രാവശ്യം വായിക്കേണ്ടി വന്നു അല്ലെ?? (ഞാന്‍ നന്നായി ഒന്നു ചമ്മി :-))
അത് നിങ്ങളുടെ കുഴപ്പം അല്ല... കുറച്ചുകൂടെ നന്നാക്കുവാന്‍ ശ്രമിക്കാം...
പിന്നെ, ഞാന്‍ ഇപ്പൊ പഠിക്കുന്നു? (എന്തിനാ പഠിക്കുന്നെ എന്ന ചോദ്യം ആവാം)
thanks for the comment

കുമാരന്‍ said...

ഹലോ സുധീഷ്..
വായിച്ചു... നന്നായിട്ടുണ്ട്.
നമ്മൾ അയൽക്കാരാണല്ലോ..!!

Sudheesh|I|സുധീഷ്‌ said...

കുമാരേട്ടന്റെ സ്ഥലം എവിടെയാ??

ThE DiSpAsSioNAtE ObSErVEr said...

എന്‍റെ മാഷെ ഇതില്‍ ചമ്മേണ്ട ആവശ്യം ഒന്നും ഇല്ല...അത് എന്‍റെ മാത്രം അഭിപ്രായം ആണ്...കൊള്ളാം!!! ഇതൊക്കെ ഇങ്ങനെ ഈ പെട്ടന്ന് മനസ്സിലാവാരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ ആരായേനേ...!!! എന്തെങ്കിലും ഒക്കെഎഴുതുന്നെ...കുറെ നാളായല്ലോ ഇത് ഇങ്ങനെ കെടക്കുന്നു...

Sudheesh|I|സുധീഷ്‌ said...

അതെ അനാഥമായി കിടക്കുന്നു... സത്യം പറഞ്ഞാ ഭയങ്കര തിരക്കിലാ (സത്യമായിട്ടും ജാട അല്ല :-( )... എഴുതണം (കാത്തിരിപ്പ്!)...
നന്ദി...

Rare Rose said...

ഒറ്റശ്വാസത്തില്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോകുന്ന ജീവിതത്തെ പറ്റിയുള്ളയൊരു കുഞ്ഞു പോസ്റ്റിലൂടെയാണല്ലോ ബ്ലോഗ്ഗിങ്ങിനു തുടക്കം...:)..ധൈര്യായിട്ടു പോരട്ടെ ബാക്കി വിശേഷങ്ങളും...ശ്രീ പറഞ്ഞ പോല വായനക്കാര്‍ പയ്യെയെത്തും ട്ടോ...:)

Yaswanth said...

Hi Sudheesh ,

Don't worry about me .. The next time we meet I will make sure that u read and translate this for me.